Wednesday 2 September 2015

യാത്രയിൽ കണ്ടവർ -1

ചുരവും കടന്ന്………. സങ്കടക്കൂ ടാരത്തിലേക്ക് ...........
   ഒരു ഞായറാഴ്ച , നോമ്പ് കാലമാണ് ഇബ്രാഹീമും ഷംസുദ്ദീനും പൂനൂർ സിദ്ദീഖും  ഞാനും കൂടി നമ്മുടെ തറവാടിന്റെ  മുറ്റത്ത് നിന്ന് യാത്ര ആരംഭിച്ചു, ആരോ പറഞ്ഞ്‌  അറിഞ്ഞ കൂടെ പിറക്കാത്ത സഹോദരരെ തേടിയുള്ള യാത്ര. അന്വേഷണം വയനാട്ടിൽ നിന്നാവാമെന്ന്  കരുതി  നേരെ ചുരം കയറി. സാധാരണ ചുരം കയറുമ്പോഴുണ്ടാവുന്ന  ഉന്മേഷവും ആഹ്ലാദവും ഈ യാത്രക്കില്ലായിരുന്നു ,കാരണം കഴിഞ്ഞ ആഴ്ച വിതരണം നടന്ന റിലീഫ് കിറ്റുമായി റഷീദിനെ, ഒരു സഹോദരിയുടെ വീട്ടിലേക്ക് അയച്ചു. വഴിക്ക് മറ്റൊരു വീട്ടിൽ കയറാൻ ഇടയായ റഷീദ് ആവീട്ടിലെ അവസ്ഥ കണ്ടു ഞെട്ടി കിറ്റ് അവർക്കു നൽകി.കാരണം റഷീദ് ഉദ്ദേശിച്ച സഹോദരിയെക്കാൾ എത്രയോ മോശമായിരുന്നു ഈവീട്ടിലെ സ്ഥിതി .  
           ഈ  രംഗവും അയവിറക്കി കൊണ്ടുള്ള യാത്രയിൽ എങ്ങിനെ ഞങ്ങൾക്ക് ആഹ്ലാദിക്കാനും  പ്രകൃതി രമണീയത ആസ്വദിക്കാനും കഴിയും വണ്ടി കിതച്ച്  കിതച്ച്  .ചുരം കയറി വൈത്തിരി എത്തി, സിദ്ദീഖ് ഉള്ളത് കൊണ്ട് അധികം തിരയേണ്ടി വന്നില്ല ,വണ്ടി ഒരു വീടിൻറെ മുന്പിൽ നിർത്തി ഞങ്ങൾ സിദ്ദികിന്റെ പിറകിലൂടെ  നടന്നു,തരക്കേടില്ലാത്ത പല വീടുകളും കടന്ന്  ഞങ്ങൾ ആ കട്ടപ്പുരയുടെ പിറകിലൂടെ മുറ്റത്ത് എത്തി സഹോദരനും ഭാര്യയും ഞങ്ങളെ അകത്തേക്ക് സ്വാഗതം ചെയ്തു .      പുരയുടെ മുൻഭാഗം  എല്ലാം വീണി ട്ടുണ്ട് ,ഫ്ലക്സ്  ഷീറ്റിന്റെ  ചെറിയ കഷ്ണങ്ങൾ കൊണ്ടു കെട്ടിപൊതിഞ്ഞ കൊലായിലേ ക്ക് ഞങ്ങൾ കയറി ,തല കുനിച്ച്  വേണം അതിലേക്ക് കയറുവാനും നിൽക്കുവാനും ,ഞങ്ങൾ അകത്ത് കയറിയ ഉടനെ വലിയ കാറ്റും മഴയും വന്നു ,ആ കാറ്റിനെയും മഴയെയും തടഞ്ഞു നിർത്താനുള്ള  ശക്തി ആ ഫ്ലെക്സ്  ഷീറ്റുകൾക്കില്ലായിരുന്നു .പലപ്പോഴും അത് ആടിയുലഞ്ഞ്  ഞങ്ങളുടെ തലയിൽ വീഴുമെന്ന് തോന്നി , യതീംഖാനയിൽ  നിന്ന് പഠിച്ചിറങ്ങിയ നാല് പെണ്‍കുട്ടികളുടെ തറവാട് വീടാണിത് നാല് പേരെയും കെട്ടിച്ച് അയച്ചെങ്കിലും രണ്ടു പേരും നാല് കുട്ടികളും ആങ്ങളയും  ഭാര്യയും കുട്ടികളും  ഉമ്മയും താമസിക്കേണ്ടത്  ഇവിടെയാണ്. ഞങ്ങൾ തേടി വന്നത് രണ്ടാമത്തെ മകളെയാണ് അവളുടെ ഭർത്താവ്  മരിച്ചിട്ട് ഒരു വർഷം  തികഞ്ഞിട്ടില്ല രണ്ട് കുട്ടികളെയും  ഉമ്മയുടെ അടുത്താക്കി അവൾ ജോലിക്ക് പോയിരിക്കുന്നു  ഭർത്താവിന്റെ വിഹിതത്തിൽ നിന്ന് കിട്ടിയ (ഇവളുടെ സ്വർണത്തിൻറെ വിഹിതം എന്നു പറയുന്നതാവും ശരി)  കാശ് കൊണ്ട് നാലു സെൻറ് സ്ഥലവും പുരയും   കച്ചവടമാക്കി വെച്ചിട്ടുണ്ട് .പുര എന്ന് പറയാൻ ആവില്ല എങ്കിലും അവർക്ക് അതൊരു പുര തന്നെയാണ് ,കഴിഞ്ഞ കാല കഷ്ടപ്പാടിന്റെ കഥകൾ  സഹോദരൻ വിശദീകരിച്ചു .എല്ലാം കേട്ട് നെടുവീർപ്പിടാനെ ഞങ്ങൾക്കായുള്ളു കാരണം നമ്മൾ ഇതുവരെ ഉറങ്ങുകയായിരുന്നല്ലോ? . ഇനി നാം ഉറങ്ങരുത് നാം ഉണർന്നു പ്രവർത്തിച്ചാൽ പല കണ്ണീരുകളും  ഒപ്പാൻ നമുക്കാവും . യതീമായ രണ്ട്  പൈതങ്ങളെ പോറ്റാൻ പാടുപെടുന്ന ആ സഹോദരിയെ കണ്ടില്ലെന്ന് നടിക്കാൻ  നമുക്കാവില്ല.പല സ്ഥാപനങ്ങളും കുട്ടികൾക്ക് വേണ്ടി വല വീശുന്നുണ്ട് പക്ഷെ ഒരു യതീംഖാനയിൽ  വളർന്ന  ആ മാതാവിന്എങ്ങിനെ തൻറെ പിഞ്ചു മക്കളെ അനാഥാലയത്തിലേക്കയക്കാൻ  മനസ്സു  വരും? നമുക്ക് അവർക്കൊരു തണലായിക്കൂടെ ????
                 ഭർത്താവ്   മരിച്ച  സഹോദരിയെ കാണാൻ വന്ന ഞങ്ങൾക്ക് ജീവിച്ചിരിക്കുന്ന ഭർത്താവിനെ കൊണ്ടു കഷ്‌ടപ്പെടുന്ന അനിയത്തിയുടെ കഥ കേട്ടിട്ട് അവരെ കൂടി   കാണാതെ നാട്ടിലേക്ക് തിരിക്കാൻ മനസ്സ് വന്നില്ല ......ഇബ്രാഹീം    അനിയത്തിയുടെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു ........ വണ്ടിക്ക് കിതപ്പുണ്ട് ഒപ്പം വണ്ടിയിലിരിക്കുന്ന  ഞങ്ങൾക്ക്   അനുഭവങ്ങൾ  നൽകുന്ന  നെഞ്ചിടിപ്പും…………………………….. തുടരും …………………..

                                                                                                                     TML-9745920622  

യാത്രയിൽ കണ്ടവർ -2

 
ചുരം ഇറങ്ങി കാക്കവയലിലേക്കാണ്  ഞങ്ങൾക്ക് പോവേണ്ടത് അവിടെയാണ് ഒരു സഹോദരി ഭർത്താവും കുടുംബവും ഇറക്കി വിട്ടിട്ട് വീട് വാടകക്കെടുത്ത് രണ്ട് പെണ്കുട്ടികളോടൊപ്പം  താമസിക്കുന്നത് . വഴിക്കു വെച്ച് നമ്മുടെ ഒരു അനിയനെ കാണാനിടയായി ,വലിയ പ്രാരാബ്ദങ്ങൾ  തലയിലുള്ള  വിഷമങ്ങളെല്ലാം മനസിലൊതുക്കി എപ്പോഴും ചിരിച്ച് മാത്രം കാണുന്ന അനിയനെ കാണുമ്പോൾ മനസ് അറിയാതെ തേങ്ങിപ്പോവും ,ഞങ്ങൾ വന്ന ഉദ്ദേശം അറിഞ്ഞപ്പോൾ അതിന് മുമ്പ് കാണേണ്ട മറ്റൊരു കുടുമ്പം ഉണ്ട് എന്നും പറഞ്ഞ്  മെയിൻ റോഡിൽ നിന്നും നാലഞ്ചു കിലോമീറ്റർ ഉള്ളിലുള്ള ചെറിയൊരു ഗ്രാമത്തിലേക്ക് കൊണ്ട് പോയി സ്വന്തം വിഷമം പറയാനോ പങ്കു വെക്കാനോ വലിയ മനസ്സ് തുനിഞ്ഞില്ല എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി വണ്ടിയിലും നടന്നുമായി ഞങ്ങൾ ചെന്നെത്തിയത് ഓടിട്ട രണ്ടു മുറി കട്ട പുരയിലാണ്  നമ്മുടെ സഹപാഠിയായ സഹോദരിയും ഭർത്താവും ഭർത്താവിന്റെ രണ്ടു ജേഷ്ടന്മാരും കുടുംബവും ഉപ്പയും ഉമ്മയും താമസിക്കുന്നത് പട്ടയമോ മറ്റു രേഖകളോ ഇല്ലാത്ത ഏതു സമയവും നഷ്ടപ്പെടുമെന്ന ഭീതിയിലുള്ള വീട്ടിലാണ്എന്തോ അസുഖത്തിന്റെ ഒഴിവ് കഴിവ് പറഞ്ഞു ജോലിക്കൊന്നും പോവാതെ സഹോദരി സോപ്പ് കമ്പനിയിൽ പണിയെടുത്ത് കിട്ടുന്ന ചില്ലിക്കാശ് കൊണ്ട് ചിലവ് കയിക്കുന്ന ഭര്ത്താവ് ഞങ്ങൾക്ക് മുഖം തരാൻ പോലും തയ്യാറായില്ല  നിങ്ങൾ നാലു കുടുംബം എങ്ങിനെ ഇവിടെ താമസിക്കുന്നു എന്ന ചോദ്യത്തിന് എല്ലാരും ഉണ്ടാവുമ്പോൾ ഞങ്ങൾ ബന്ധക്കാരുടെ വീട്ടിലേക്ക് പോവും എന്ന കണ്ണീരോടെയുള്ള മറുപടി നമ്മെ ചിന്തിപ്പിക്കേണ്ടതാണ് നാല് സെൻറ് സ്ഥലം വാങ്ങിയിട്ടുണ്ടെന്നും എങ്ങിനെയെങ്കിലും ഒരു ഒരു കൂര വെച്ച് കെട്ടണമെന്നും ഉള്ള ആഗ്രഹം സഹോദരി വളരെ വിഷമത്തോടെ പറഞ്ഞൊപ്പിച്ചു. നാലു സെൻറ് ഉണ്ട് എന്ന വാക്ക് നമുക്കും അവരെ സഹായിക്കുന്നതിന്  ഒരു പ്രതീക്ഷ നൽകുന്നുണ്ട് ........യാത്ര പറഞ്ഞിറങ്ങുമ്പോൾ എനിക്കും വരാനും കാണാനും ആരൊക്കെയോ ഉണ്ട് എന്ന ഒരു ആത്മ വിശ്വാസം പെങ്ങളുടെ മുഖത്ത് ഉണ്ടായിരുന്നു .........TML 9745920622