Wednesday 12 August 2015

KMO-OSA (KODUVALLY MUSLIM ORPHANAGE OLD STUDENTS ASSOCIATION)

   വിധി കൽപ്പിച്ചു നൽകിയ ഒരു കൂട്ടായ്മ... അതെ സർവ്വ ശക്തനായ നാഥന്റെ നിയോഗത്താൽ ഒന്നിച്ച് ഉണ്ട്  ഉറങ്ങി വളർന്നവരുടെ ഒരു കൂട്ടായ്മ....
എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ പിതാവ് നഷ്ടപ്പെട്ട് യതീംഖാനയിലെത്തി....അതോടെ നഷ്ടമായത് മാതാവിന്റെ ലാളനയും.....
സ്നേഹത്തിന്റെ തണലില്ലാതെ സ്വാതന്ത്ര്യമെന്തെന്നറിയാതെ അവർ വളർന്ന് സമൂഹത്തിൽ ലയിച്ചു..... പക്ഷെ അവർ പൊതു സമൂഹത്തിൽ നിന്ന് എപ്പോഴും വേറിട്ട് നിന്നു. അവരുടെ  സ്വഭാവത്തിലെ പ്രത്യേകത അവരെ സമൂഹത്തിൽ വേറിട്ടു നിറുത്തി.......
ഒട്ടു മിക്ക ആളുകളും ഇന്നും വളരെ  കഷ്ടപ്പെടുന്നവർ... ഒരു കിടപ്പാടത്തിനായി അനുയോജ്യ വിവാഹത്തിനായി.... കുഞ്ഞുങ്ങളുടെ വിദ്യഭ്യാസത്തിനായി...കുഞ്ഞുങ്ങളുടെ  വിവാഹത്തിനായി.....അവരിപ്പോഴും യതീം തന്നെ.....
നാടിന്റെ നാനാഭാഗത്തും ഇന്നും അവരുണ്ട്....പ്രതീക്ഷയറ്റ മിഴികളുമായി........
ഇവർക്ക് ഒരു കൈ സഹായം എന്നത് മാത്രം ലക്ഷ്യം വെച്ച് യതീംഖാന പൂർവ്വ വിദ്യാർത്ഥികൾ തന്നെ രൂപപ്പെടുത്തിയ സംഘടനയാണ് KMOOSA (കൊടുവള്ളി മുസ്ലിം ഓർഫനേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ )
യതീംഖാനയിൽ നിന്നും പഠിച്ചിറങ്ങിയ പലരുടെയും കഷ്ടപ്പാടുകൾ പറഞ്ഞറിയിക്കാനാവാത്തതാണ്.
നിത്യ രോഗികൾ, വികലാംഗർ, കുടുംബം നഷ്ടപ്പെട്ടവർ.......
വിവാഹ സഹായങ്ങളും, ചികിൽസാ സഹായങ്ങളും വീട് നിർമ്മാണ സഹായങ്ങളും ഞങ്ങളുടേതായ നിലയിൽ ഞങ്ങളിൽ നിന്നും സ്വരൂപിച്ച്  നൽകി വരുന്നു....
പുതുതായി രൂപം നൽകിയ സ്നേഹ സ്പർശം പദ്ധതിയിൽ 15 ൽ പരം നിത്യ രോഗികളും നിരാലംബരുമായ പൂർവ്വ വിദ്യാർതിഥികളെ കണ്ടെത്തി മാസം തോറും 20000 രൂപയോളം സഹായം നൽകി വരുന്നു.. ഞങ്ങളെ സംബന്ധിച്ച്
ഇത് വലിയ ഒരു ഉത്തരവാെദിത്തം തന്നെ....
ഇപ്പോൾ ഞങ്ങളുടെ ശക്തി നാടിന്റെ നാനാഭാഗത്തുള്ള ഞങ്ങളുടെ അംഗങ്ങൾ തന്നെയാണ്...
എന്നാൽ ലക്ഷ്യത്തിലെത്താൻ ഇതിലൂടെ മാത്രം സാധിക്കില്ലെന്ന് ഞങ്ങൾ തിരിച്ചറിയുന്നു......
അതിനാൽ ഗുണകാംക്ഷികളായ നിങ്ങളുടെ സഹായവും ഞങ്ങൾ പ്രതീക്ഷിക്കുന്നു......
യതീമായി വളർന്ന് ഇപ്പോഴും യതീമായി ജീവിക്കുന്നവർക്കായി......
അവരുടെ കണ്ണുകളും വിടരട്ടെ.....
അവരുടെ ആശകളും പൂവണിയട്ടെ......
സർവ്വ ശക്തൻ  ഇതിന് തക്ക പ്രതിഫലം നമുക്ക് നൽകട്ടെ........